ആഷസ് ടെസ്റ്റ്‌; അഡിലെയിഡില്‍ ഓസ്‌ട്രേലിയയ്ക്ക് 120 റണ്‍സ് ജയം

ന്യൂഡല്‍ഹി: രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 233 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്‌ട്രേലിയ 120 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0 ലീഡ് സ്വന്തമാക്കി. ഓസ്‌ട്രേലിയ 8ല്‍ 442 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകര്‍ച്ച പൂര്‍ത്തിയാക്കിയത്.

വിജയം ഉറപ്പിക്കാന്‍ ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെടുത്തി ജോ റൂട്ട്(67), ജോണി ബൈര്‍‌സ്റ്റോ(36) എന്നിവര്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പൊരുതി നിന്നു. നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍ വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Top