ന്യുസീലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 256ന് പുറത്ത്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യുസീലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 256ന് പുറത്ത്. ഏഴ് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയാണ് ഓസീസിനെ തകര്‍ത്തത്. ഒന്നാം ഇന്നിംഗ്‌സില്‍ 96 റണ്‍സ് ലീഡ് നേടാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞു. മത്സരം മൂന്നര ദിവസം ബാക്കി നില്‍ക്കെ മികച്ച ലീഡാണ് കിവീസിന്റെ ലക്ഷ്യം.

ഒന്നാം ഇന്നിംഗ്‌സില്‍ 162 റണ്‍സ് മാത്രമാണ് കിവീസിന്റെ സ്‌കോര്‍. രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ കിവീസിന് പരമ്പര നഷ്ടമാകും. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.

നാലിന് 135 എന്ന സ്‌കോറില്‍ നിന്നാണ് രണ്ടാം ദിനം ഓസ്‌ട്രേലിയ ബാറ്റിംഗ് പുഃനരാരംഭിച്ചത്. 90 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്ന്‍ ആണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. ടിം സൗത്തിയുടെ ബൗളിംഗില്‍ ഗ്ലെന്‍ ഫിലിപ്‌സ് തകര്‍പ്പന്‍ ക്യാച്ചെടുത്ത് ലബുഷെയ്‌നെ പുറത്താക്കി. മറ്റാര്‍ക്കും ഓസ്‌ട്രേലിയന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

Top