മീൻ പിടിക്കാൻ പോയി മുതലയുടെ പിടിയിലായി ; കാറിന് മുകളിൽ ഇരുന്നത് അഞ്ച് ദിവസം

കാൻബറ : ഓസ്‌ടേലിയയിൽ മീൻ പിടിക്കാൻ പോയി മുതലയുടെ പിടിയിലായ യുവാക്കളെ അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി.

ചാർളി വില്ല്യംസ് (19), ബൗൾ ബ്രൈസ് മോറിസ് (37) എന്നിവരാണ് ഓസ്‌ടേലിയയിലെ ഡംബിർ ഉപദ്വീപിൽ മീൻ പിടിക്കാനായി പോയത്.

എന്നാൽ ഇവരുടെ കാർ ഡംബിർ ഉപദ്വീപിൽ വച്ച് ചതുപ്പിൽ കുടുങ്ങി. കാർ ശരിയാക്കി അവിടെ നിന്ന് തിരികെ വരാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ വളർത്തു നായയെ മുതല ആക്രമിച്ചു.

തുടർന്ന് ഇരുവരെയും ആക്രമിക്കാൻ തുടങ്ങിയ മുതല കാറിനടുത്ത് നിന്ന് പോകാതെ വന്നതിനാൽ ചാർളിയും, മോറിസും കാറിന് മുകളിൽ കയറി ഇരുന്നു.

വിദൂരമായ പ്രദേശമായതിനാൽ ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

ഇരുവരും ഒരു വീഡിയോ തയ്യാറാക്കി കൂട്ടുകാർക്ക് സന്ദേശമായി അയച്ചു നൽകി. ആ വിഡീയോയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.

വില്യംസിന്റെയും,മോറിസിന്റെയും കൈയിൽ ഭക്ഷണം ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ എത്തിയപ്പോൾ അതെല്ലാം തീർന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Top