ഓ​സീ​സ് ടെന്നിസ് ഇതിഹാസം ആഷ്‌ലി കൂപ്പര്‍ അന്തരിച്ചു

ബ്രിസ്‌ബെയ്ന്‍: ഓ​സീ​സ് ടെന്നിസ് ഇതിഹാസം ആഷ്‌ലി കൂപ്പര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. നാല് ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞ് ലോക ഒന്നാം നമ്പര്‍ താരമയിരുന്ന കൂപ്പറിനെ ഓസീസ് ടെന്നിസിലെ ആദ്യകാല സൂപ്പര്‍താരമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. 23ാം വയസ്സില്‍ കളി മതിയാക്കിയ ശേഷം ഓസീസ് ടെന്നിസ് ഭരണ രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചു.

1957ല്‍ ആസ്‌ട്രേലിയ ഓപണിലൂടെ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞു. പിന്നാലെ 1958ല്‍ മൂന്ന് കിരീടങ്ങളിലും സ്വന്തമാക്കി. അതേസമയം, ഫ്രഞ്ച് ഓപണില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം സെമിയില്‍ പുറത്തായി.

1957ല്‍ ആസ്‌ട്രേലിയയെ ഡേവിസ് കപ്പ് കിരീട വിജയത്തിലേക്ക് നയിക്കുമ്പോള്‍ നായക വേഷം കൂപ്പറിനായിരുന്നു. 23ാം വയസ്സില്‍ അരക്കെട്ടിലെ പരിക്ക് കാരണം തിരിച്ചെത്താന്‍ പറ്റാതെ അദ്ദേഹം വിരമിക്കുകയും ചെയ്തു. പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞ കൂപ്പര്‍ ടെന്നിസ് സംഘടകനായി വ്യക്തിമുദ്ര പതിപ്പിച്ചു.

Top