ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും നേരിടുന്നത് കടുത്ത വെല്ലുവിളി; മാത്യൂ വെയ്ഡ്

സിഡ്നി: ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റിൽ ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും നേരിടുന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യൂ വെയ്ഡ് പറഞ്ഞു. മെൽബൺ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് സ്‌പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും. “അശ്വിനും ജഡേജയും മികച്ച സ്‌പിന്‍ സഖ്യമാണ്. സ്ഥിരതയോടെ പന്തെറിയുന്നതാണ് ഇവരുടെ കരുത്ത്. സിഡ്നിയിലും ഇരുവരേയും കരുതലോടെയാകും കളിക്കുക. മെൽബൺ ടെസ്റ്റിലെ തിരിച്ചടികളെല്ലാം ഓസ്‌ട്രേലിയന്‍ ടീം സിഡ്നിയിൽ പരിഹരിക്കും.” വെയ്ഡ് പറഞ്ഞു.

അതേസമയം, പരുക്കിനെ തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സിഡ്നി ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയെന്ന് കോച്ച് ജസ്റ്റിൻ ലാംഗര്‍ വ്യക്തമാക്കി. ഇന്നലെ കഠിന പരിശീലനത്തിലായിരുന്നു വാര്‍ണര്‍. നെറ്റ്സില്‍ ഏറെ നേരം ബാറ്റ് ചെയ്തു.

Top