പൊലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമം, 9 പേര്‍ അറസ്റ്റില്‍

arrest

മഹാരാഷ്ട്ര: ജില്ല കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പൊലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇമ്രാന്‍ മെഹേന്ദി എന്നയാളെയാണ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്. 2012ല്‍ സലീം ഖുറേഷിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ആളാണിയാള്‍.

മെഹേന്ദിയുടെ സുഹൃത്ത് ഹബീബ് ഖലേദ് മുഹമ്മദ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു രക്ഷപ്പെടുത്തല്‍ ശ്രമം. പൊലീസിനെ ആക്രമിച്ച് മെഹേന്ദിയെയും കൊണ്ട് രക്ഷപ്പെടാനായിരുന്നു തീരുമാനം.പ്രതികളുടെ പദ്ധതിയെക്കുറിച്ച് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. അതിനാല്‍ ഒരു സംഘം പൊലീസ് ഇതിനെ നേരിടാന്‍ സജ്ജമായിരുന്നു.

കൈത്തോക്കുകള്‍, നിരവധി ബുള്ളറ്റിനുകള്‍, ജീപ്പ് തുടങ്ങിയവയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കമ്മീഷണര്‍ ചിരജ്ജീവ് പ്രസാദ് ക്രൈംബ്രാഞ്ച് സംഘത്തിന് 50,000 രൂപ സമ്മാനമായി പ്രഖ്യാപിച്ചു.

Top