‘യെന്‍ മിനുക്കി…’; ധനുഷ്- മഞ്ജു വാര്യര്‍ ചിത്രം അസുരനിലെ പുതിയ ഗാനം കാണാം

ലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ധനുഷും ഒന്നിക്കുന്ന തമിഴ് ചിത്രം അസുരനിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ‘യെന്‍ മിനുക്കി…’ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏകനാഥിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജി.വി പ്രകാശ് ആണ്. തേജയ് അരുണാചലവും ചിന്‍മയിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ എത്തുന്ന ധനുഷ് അച്ഛനും മകനുമായിട്ടാണ് അഭിനയിക്കുക. ധനുഷിന്റെ ഭാര്യ വേഷത്തില്‍ എത്തുന്ന മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര് മണിമേഖല എന്നാണ്. രാജദേവര്‍ എന്ന അച്ഛനേയും കാളി എന്ന മകനേയുമാണ് ധനുഷ് അവതരിപ്പിക്കുന്നത്.

ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോഗി ബാബു, തലൈവാസല്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. വിജയ് സേതുപതി അതിഥിവേഷത്തിലും ചിത്രത്തില്‍ എത്തുന്നു.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമെന്നാണ് റിപ്പോര്‍ട്ട്. പ്രതികാരകഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കലൈപുലി എസ്. നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ നാലിന് റിലീസ് ചെയ്യും.

Top