ആങ് സാന്‍ സ്യൂചിയുടെ ‘ഫ്രീഡം ഓഫ് ഓക്‌സ്ഫഡ്’ പിന്‍വലിക്കാന്‍ തീരുമാനം

ലണ്ടന്‍: മ്യാന്മര്‍ നേതാവ് ആങ് സാന്‍ സ്യൂചിക്ക് ഓക്‌സ്ഫഡ് നല്‍കിയ ‘ഫ്രീഡം ഓഫ് ഓക്‌സ്ഫഡ്’ ബഹുമതി പിന്‍വലിക്കാന്‍ തീരുമാനം.

സ്യൂചിയുടെ ജനാധിപത്യ പോരാട്ടങ്ങള്‍ മാനിച്ച് ഓക്‌സ്ഫഡ് സിറ്റി കൗണ്‍സില്‍ 1997ല്‍ സമ്മാനിച്ച ബഹുമതിയാണ് ‘ഫ്രീഡം ഓഫ് ഓക്‌സ്ഫഡ്’.

നവംബര്‍ 27ന് ബഹുമതി പിന്‍വലിച്ച തീരുമാനം പ്രാബല്യത്തില്‍വരും.

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ സ്യൂചിക്കെതിരേ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഓക്‌സ്ഫര്‍ഡ് സിറ്റി കൗണ്‍സിലിന്റെ നടപടി.

കഴിഞ്ഞ ദിവസം സ്യൂചിയുടെ ചിത്രം ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ കോളേജില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിനി കൂടിയായ സ്യൂചിയുടെ ചിത്രം പ്രധാന കവാടത്തിലാണ് വച്ചിരുന്നത്.

Top