ഓങ് സാന്‍ സൂ ചിക്ക് രോഗം; വിദഗ്ധ ചികിത്സ നിഷേധിക്കുന്നതായി ആരോപണം

ബാങ്കോക്ക്: മ്യാന്‍മറില്‍ തടവില്‍ കഴിയുന്ന ജനകീയ നേതാവ് ഓങ് സാന്‍ സൂ ചി ഗുരുതരമായ രോഗം മൂലം വലയുന്നതായി റിപ്പോര്‍ട്ട്. വിദഗ്ധ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെ ജയില്‍ ഡോക്ടറുടെ ചികിത്സയിലാണ് അവരെന്നും രാജ്യാന്തര സമൂഹം പട്ടാള ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തി അവര്‍ക്കും തടവിലുള്ള മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മ്യാന്‍മറിനു പുറത്തു പ്രവര്‍ത്തിക്കുന്ന നാഷനല്‍ യൂണിറ്റി സര്‍ക്കാര്‍ വക്താവ് ക്യോ സോ അഭ്യര്‍ഥിച്ചു.

2020 നവംബറിലെ തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും 2021 ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് ഭരണം നഷ്ടമായ സൂ ചി ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. 19 കേസുകളിലായി 27 വര്‍ഷം ജയില്‍ശിക്ഷ വിധിക്കപ്പെട്ട അവരെ ഈയിടെയാണ് വീട്ടുതടങ്കലിലേക്കു മാറ്റിയത്. സമാധാന നൊബേല്‍ നേടിയിട്ടുള്ള 78 കാരിയായ സൂ ചിക്ക് പല ആരോഗ്യപ്രശ്‌നങ്ങളുണ്ട്.

Top