റോഹിങ്ക്യൻ വംശഹത്യ ; വിഷയത്തിൽ മൗനം പാലിച്ചിട്ടില്ലെന്ന് ആങ് സാന്‍ സൂചി

യാങ്കോൺ : റോഹിങ്ക്യന്‍ ജനതയ്ക്ക് നേരെ സൈന്യം നടത്തുന്ന വംശഹത്യക്കെതിരെ മൗനം പാലിച്ചിട്ടില്ലെന്ന് മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചി.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സൂചി.

മ്യാന്മറില്‍ റോഹിങ്ക്യന്‍ ജനതയോട് ബുദ്ധ തീവ്രവാദികളും സൈന്യവും നടത്തുന്ന വംശീയ ശുദ്ധീകരണത്തിനെതിരെ മ്യാന്മര്‍ സര്‍ക്കാര്‍ കടുത്ത മൗനം പാലിക്കുകയാണെന്ന ആരോപണം ശക്തമാണ്.

എന്നാൽ ഇത്തരത്തിൽ നടത്തുന്ന പ്രചാരണം തെറ്റാണെന്ന് സൂചി വ്യക്തമാക്കി.

ഇതിനകം മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യകൾക്ക് നേരെ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 6,00,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.

Top