ഓങ് സാന്‍ സൂചിക്ക് നല്‍കിയ പരമോന്നത പുരസ്‌കാരം ആംനസ്റ്റി തിരിച്ചെടുത്തു

ലണ്ടന്‍: മ്യാന്‍മര്‍ പ്രസിഡന്റ് ഓങ് സാന്‍ സൂചിക്ക് നല്‍കിയ ‘അംബാസിഡര്‍ ഓഫ് കണ്‍സൈന്‍സ്’ പുരസ്‌കാരം തിരിച്ചെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് അംബാസിഡര്‍ ഓഫ് കണ്‍സൈന്‍സ്.

റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യാതൊരു ഇടപെടലും സുകി നടത്തിയിട്ടില്ല എന്ന കാരണത്താലാണ് പുരസ്‌കാരം തിരിച്ചെടുത്തത്.

നിങ്ങള്‍ ഇനി പ്രതീക്ഷയുടെയോ ധൈര്യത്തിന്റെയോ പ്രതീകമാകുമെന്നോ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നോ കരുതുന്നില്ല എന്നത് വേദനാജനകമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചീഫ് കുമി നായിഡോ പറഞ്ഞു. പുരസ്‌കാരം പിന്‍വലിക്കുന്നതില്‍ വിഷമമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Top