അഗസ്റ്റയുടെ F3 800 മോഡല്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തും

രാജ്യത്തെ ഏറ്റവും മികച്ച സൂപ്പര്‍ സ്പോര്‍ട്ട് മോഡലുകളില്‍ ഒന്നാണ് അഗസ്റ്റയുടെ F3 800 മോഡല്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ വിപണിയില്‍ എത്തിയേക്കുമെന്ന് കമ്പനിയുടെ സിഇഒ തിമൂര്‍ സര്‍ദാരോവ്. എംവി അഗസ്റ്റ ഇന്ത്യന്‍ വിപണിയില്‍ കുറച്ചുകാലമായി പ്രചാരത്തിലുള്ള പ്രീമിയം സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡാണ്.

കമ്പനിയുടെ നിരയില്‍ നിന്നും ദീര്‍ഘകാലമായി വില്‍പ്പനയ്ക്ക് എത്തുന്ന മോഡലുമാണ് F3 800.ഫുള്‍-കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ 2021 എംവി അഗസ്റ്റയുടെ സൂപ്പര്‍സ്പോര്‍ട്ട് ബൈക്കില്‍ ഇടംപിടിച്ചേക്കും.

കോര്‍ണറിംഗ് എബിഎസ്, ഒന്നിലധികം റൈഡിംഗ് മോഡുകള്‍, ഐഎംയു, സ്വിച്ചുചെയ്യാവുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍, ഒരുപക്ഷേ ടു-വേ ക്വിക്ക് ഷിഫ്റ്റര്‍ തുങ്ങിയവും പ്രധാന ആകര്‍ഷണങ്ങള്‍ ആയിരിക്കും.നിലവിലെ എംവി അഗസ്റ്റ F3 800ന് കരുത്തേകുന്നത് 798 സിസി ത്രീ സിലിണ്ടര്‍ എഞ്ചിനാണ്. 13,000 ആര്‍പിഎമ്മില്‍ 150 ബിഎച്ച്പി പവറും 10,500 ആര്‍പിഎമ്മില്‍ 88 എന്‍എം ടോര്‍ക്കും ആണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.

Top