അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേലിന് ഫോണില്‍ സംസാരിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത ക്രിസ്റ്റ്യന്‍ മിഷേലിന് ഫോണില്‍ ബന്ധുക്കളോട് സംസാരിക്കുന്നതിന് അനുമതി.

ഡല്‍ഹി പ്രത്യേക സിബിഐ കോടതിയാണ് അനുമതി നല്‍കിയത്. ആഴ്ചയില്‍ 15 മിനിറ്റുകളോളം ബന്ധുക്കളോട് സംസാരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിവിഐപികള്‍ക്കു സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങുവാനുള്ള കരാറില്‍ 450 കോടിയുടെ അഴിമതി നടന്നുവെന്നതാണ് കേസ്.

Top