“ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ഭാവിയുടെ ശുഭസൂചന”; പ്രശംസിച്ച് പ്രധാനമന്ത്രി

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരം മുരളി ശ്രീശങ്കറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീശങ്കറിന്റെ മെഡൽ ഏറെ പ്രത്യേകതയുള്ളതാണെന്നും ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ഭാവിയുടെ സൂചനയാണിതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.”പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോമൺവെൽത്ത് ഗെയിംസ് ലോങ്ജമ്പിൽ ഇന്ത്യ ഒരു മെഡൽ നേടുന്നത്. ശ്രീശങ്കറിന്റെ പ്രകടനം ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ഭാവിസൂചനയാണ്. അഭിനന്ദനങ്ങൾ. ഭാവിയിലും ഈ മികവ് പുലർത്താനാവട്ടെ”-പ്രധാനമന്ത്രി കുറിച്ചു.

 

 

Top