സ്‌കൂളുകള്‍ തുറക്കാറായില്ല, ഓഡിറ്റോറിയങ്ങള്‍ തുറക്കാം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങള്‍ വ്യവസ്ഥകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. എന്നാല്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാവുന്ന സാഹചര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഇളവുകള്‍ കൂടുമ്പോള്‍ രോഗം വ്യാപിക്കാനുള്ള സാധ്യതയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ ലോക്ഡൗണില്‍ നിന്നും രാജ്യം ഘട്ടം ഘട്ടമായി സാധാരണ ജീവതത്തിലേക്ക് വരികയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ പഴയതോതില്‍ ഇല്ല. ഓടുന്നതില്‍ മിക്കതിലും അധികം യാത്രക്കാരും ഇല്ല. വരും ദിവസങ്ങളില്‍ ഈ സ്ഥിതി മാറും. വാഹനങ്ങള്‍ ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യും അങ്ങനെ വരുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ രോഗ വ്യാപനതോത് വര്‍ദ്ധിക്കും. ഇപ്പോഴും വര്‍ദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top