ഓഡിഷനെത്തിയ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം; ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

rape-sexual-abuse

കണ്ണൂര്‍: സിനിമ ഓഡിഷനെത്തിയ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ശനിയാഴ്ച ഉച്ചയോടെ സംഭവം ഹോട്ടലില്‍ എത്തിയ യുവതികളില്‍ ഒരാളെ സിനിമയുടെ ആര്‍ട്ട് ഡയറക്ടറാണെന്നും അവസരമൊരുക്കാമെന്നും പറഞ്ഞ് ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബാര്‍ ഹോട്ടലില്‍ വെള്ളി മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഓഡിഷനായി മുറികള്‍ ബുക്ക് ചെയ്തിരുന്നത്. അതേസമയം യുവതികള്‍ക്കായി ഓഡിഷന്‍ നടത്തുന്ന വിവരം ഇവര്‍ പൊലീസില്‍ അറിയിച്ചിരുന്നില്ല. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രമേശനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഹോട്ടലില്‍ പതിവായി ഓഡിഷന്‍ നടക്കാറുണ്ടെന്ന് ബാര്‍ ഹോട്ടലിന്റെ മാനേജരെ ചോദ്യം ചെയ്തപ്പോള്‍ സമ്മതിച്ചു. നിലവില്‍ രണ്ട് സിനിമകളുടെ ചിത്രീകരണവും നടപടികളും പയ്യന്നൂരില്‍ വെച്ച് നടക്കുന്നുണ്ട്.

Top