തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ്; പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി തീര്‍പ്പാക്കി

kerala hc

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവെയ്ക്കാനുള്ള ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ഓഡിറ്റ് തടസപ്പെട്ടത് സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

ഓഡിറ്റ് പുനഃരാരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ലൈഫ് മിഷനിലേതടക്കം അഴിമതി മറയ്ക്കാനാണ് ഓഡിറ്റ് തടസപ്പെടുത്തിയതെന്ന് ആരോപിച്ചായിരുന്നു ചെന്നിത്തല ഹര്‍ജി നല്‍കിയത്.

Top