ഓഡിയോ മെസേജ് റിവ്യൂ ചെയ്യാനുള്ള സംവിധാനവുമായി വാട്‌സ്ആപ്പ്

വാട്സ്ആപ്പ് വോയ്‌സ് മെസേജുകൾ റിവ്യൂ ചെയ്യാനുള്ള സംവിധാനം വരുന്നു. ബീറ്റ ടെസ്റ്ററുകള്‍ക്കായി പുറത്തിറക്കിയ ആപ്പ് വേര്‍ഷനില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ്  കമ്പനി. വ്യത്യസ്ത പ്ലേബാക്ക് വേഗതയില്‍ വോയ്സ് മെസേജുകള്‍ കേള്‍ക്കാനും റിവ്യൂ ചെയ്യാനും ഈ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കുന്നു.ഈ വോയിസ് മെസേജുകള്‍ക്കായുള്ള ഫീച്ചര്‍ വൈകാതെ എല്ലാവര്‍ക്കുമായി ലഭ്യമാകും.

വാട്സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവർ അയക്കുന്ന ഓഡിയോ മെസേജുകൾ സെന്റ് ബട്ടൺ ടച്ച് ചെയ്യുന്നതിന് മുമ്പ് റിവ്യൂ ചെയ്യാനുള്ള ഓപ്ഷൻ നൽകുന്നു. നിലവിലെ വേർഷനിൽ നിന്ന് വ്യത്യസ്തമായി ഉപയോക്താക്കൾക്ക് അയയ്‌ക്കുന്നതിന് മുമ്പായി ഓഡിയോ മെസേജ് റിവ്യൂ ചെയ്യാം. ഇതിലൂടെ വോയിസ് മെസേജുകളിലെ പിഴവുകൾ തിരുത്താൻ സാധിക്കും. അബദ്ധത്തിൽ വോയിസ് മെസേജുകൾ അയക്കുന്നതും മറ്റുമായ കാര്യങ്ങൾ ഇതിലൂടെ ഒഴിവാക്കാം.

വാട്സ്ആപ്പിലെ പുതിയ സവിശേഷത ഒരു റിവ്യൂ ബട്ടൺ ചേർക്കും. ഓഡിയോ മെസേജ് അയക്കുന്നതിന് മുമ്പ് തന്നെ കേൾക്കാൻ ഈ ബട്ടണിൽ ടാപ്പ് ചെയ്താൽ മതിയാകും. നേരത്തെ സൂചിപ്പിച്ചതുപോലെ റിവ്യൂ ബട്ടൺ ടാപ്പുചെയ്തതിനുശേഷം നിങ്ങൾ റെക്കോർഡ് ചെയ്ത, അയക്കാൻ പോകുന്ന വോയിസ് മെസേജ് നിങ്ങൾക്ക് കേൾക്കാം. മാത്രമല്ല അത് ക്യാൻസൽ ചെയ്യണോ അതോ അയയ്‌ക്കണോ എന്ന് തീരുമാനിക്കാനും നിങ്ങൾക്ക് സാധിക്കും. റിവ്യൂവിന് ശേഷം വേണ്ട എന്ന് തോന്നിയാൽ മെസേജ് അയക്കുന്നത് ഒഴിവാക്കാനും സാധിക്കും.

Top