ദളപതി 68; ഓഡിയോ അവകാശം വിറ്റുപോയത് റെക്കോഡ് തുകക്ക്

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദളപതി 68’ന്റെ ഓഡിയോ വിതരണവകാശം റെക്കോഡ് തുകക്ക് വിറ്റ് പോയതായി റിപ്പോര്‍ട്ട്.വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്ന റിപ്പോര്‍ട്ട് ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തതാണ്.

ടീ സീരീസ് വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് തുകയ്ക്കാണ് റൈറ്റ്‌സ് വിറ്റുപോയത്. ഇത് തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഓഡിയോ റ്റൈറ്റ്‌സിന്റെ കാര്യത്തില്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ലിയോ സിനിമയാണ് വിജയ്‌യുടേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ ‘വാരിസാ’ണ് വിജയ്‌യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Top