ജോജു ജോര്‍ജിന്റെ കാര്‍ലോസിനെ സ്വീകരിച്ച് പ്രേക്ഷകർ

വാഗതനായ സൻഫീര്‍ കെയാണ് സംവിധാനം ചെയ്‍ത് ജോജു ജോര്‍ജ് നായകനായ ‘പീസ്’ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിരി സംഭാഷണങ്ങളുടെ രസികത്ത്വത്തിനൊപ്പം ത്രില്ലിംഗ് അനുഭവവും കൂടി സമ്മാനിക്കുന്ന ചിത്രമാണ് ‘പീസ്’. അമ്പരിപ്പിക്കുന്ന ഒരു ട്വിസ്റ്റ് ചിത്രത്തെ കുറിച്ചുള്ള തുടര്‍ ചിന്തകളിലേക്ക് പ്രേക്ഷകനെ എത്തിക്കുന്ന ചിത്രമാണിത്.’കാര്‍ലോസ്’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിക്കുന്നത്. ഫുഡ് ഡെലിവറിക്കൊപ്പം അല്‍പസ്വല്‍പം കഞ്ചാവ് വില്‍പനയുമൊക്കെയുള്ള കഥാപാത്രമാണ് ജോജു ജോര്‍ജിന്റേത്. ജോജു ജോര്‍ജിന്റെ സുഹൃത്തും കാമുകിയുമായ ‘ജലജ’യായി ആശാ ശരത്തും ചിത്രത്തില്‍ എത്തുന്നു.

ആദ്യ സംവിധാന സംരഭത്തില്‍ തന്നെ പക്വതയോടെയുള്ള ആഖ്യാനം നിര്‍വഹിക്കാൻ സൻഫീറിനായി. കഥയുടെ രസച്ചരട് മുറിയാതിരിക്കാനുള്ള ശ്രദ്ധ സൻഫീര്‍ ആഖ്യാനത്തില്‍ പുലര്‍ത്തിയിട്ടുണ്ട്. ക്ലൈമാക്സിലെ ട്വിസ്റ്റിന്റെ അമ്പരപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നതും സൻഫീറിന്റെ ആഖ്യാനത്തിന്റെ മേൻമ കൊണ്ടാണ്. സൻഫീര്‍ കെയുടെതാണ് ചിത്രത്തിന്റെ കഥയും. കളര്‍ഫുള്ളായിട്ടുള്ള ഒരു ചിത്രമാണ് ഛായാഗ്രാഹകനായ ജുബൈര്‍ മുഹമ്മദ് തന്റെ ക്യാമറക്കണ്ണിലൂടെ പ്രേക്ഷകനെ കാട്ടുന്നത്. നൗഫല്‍ അബ്‍ദുള്ളയുടെ കട്ടുകള്‍ സിനിമയുടെ ത്രില്ലിംഗ് അനുഭവം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ജുബൈർ മുഹമ്മദിന്റെ സംഗീതവും ചിത്രത്തിന്റെ മൊത്തം സ്വഭാവത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ജോജു ജോര്‍ജ് പാടിയ ഗാനവും ചിത്രത്തിന് അനുയോജ്യമായതുതന്നെ.

Top