ഔഡി RS7 സ്പോര്‍ട്ട്ബാക്ക് ജൂലൈ 16-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

പുതിയ RS7 സ്പോര്‍ട്ട്ബാക്ക് മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ഔഡി. ജൂലൈ 16 ന് തങ്ങളുടെ പുതിയ rs7 സ്‌പോര്‍ട്ട്‌ബോക്ക് വിപണിയില്‍ എത്തിക്കുമെന്നാണ് വിവരം. അവതരണത്തിന് ശേഷം RS7 സ്പോര്‍ട്ട്ബാക്കിന്റെ ഡെലിവറി അടുത്ത മാസം ആരംഭിക്കുമെന്നും ഔഡി സ്ഥിരീകരിച്ചിട്ടുണ്ട്.

കാറിന്റെ വില വിവരങ്ങള്‍ വിപണിയില്‍ എത്തുന്ന വേളയില്‍ ബ്രാന്‍ഡി പ്രഖ്യാപിക്കും. രണ്ടാം തലമുറ ഔഡി RS7 സ്പോര്‍ട്ട്ബാക്ക് ഓണ്‍ലൈനിലോ കമ്പനിയുടെ ഡീലര്‍ഷിപ്പിലൂടെയോ 10 ലക്ഷം രൂപ ടോക്കണ്‍ തുകയായി നല്‍കി ബുക്ക് ചെയ്യാനും സാധിക്കും.

ഏറ്റവും പുതിയ ടീസര്‍ A7-ന്റെ ഉയര്‍ന്ന പെര്‍ഫോമന്‍സ് പതിപ്പായ ഈ കാര്‍ വെറും 3.6 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കൈവരിക്കുമെന്ന് ടീസര്‍ പറഞ്ഞുവെക്കുന്നു. . 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് പുതിയ RS7 സ്പോര്‍ട്ട്ബാക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും ശ്രദ്ധേയാണ്. എഞ്ചിന് പരമാവധി 591 bhp കരുത്തും 800 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള തരത്തിലാണ് ഔഡി ട്യൂണ്‍ ചെയ്തിരിക്കുന്നത്.

ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ് ഉള്‍പ്പെടുന്നത്. പെര്‍ഫോമന്‍സ് കാറായതിനാല്‍ തന്നെ ഫോര്‍ വീല്‍ ഡ്രൈവാണ് RS7 സ്പോര്‍ട്ട്ബാക്ക് വാഗ്ദാനം ചെയ്യുന്നത്.

Top