ഔഡിയുടെ എസ്.യു.വി. മോഡലായ Q5-ന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍

ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എസ്.യു.വി. മോഡലായ Q5-ന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ വാഹനങ്ങള്‍ ബി.എസ്.6 നിലവാരത്തിലേക്ക് മാറിയതിന് പിന്നാലെ നിരത്തൊഴിഞ്ഞ ഈ വാഹനം 18 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. 2020 ഏപ്രില്‍ മാസത്തിലാണ് ഔഡി Q5-ന്റെ ബി.എസ്.4 മോഡല്‍ ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞത്.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഔറംഗബാദിലെ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള പുതിയ Q5-ന് യഥാക്രമം 58.93 ലക്ഷവും 63.77 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ബെന്‍സ് ജി.എല്‍.സി, ബി.എം.ഡബ്ല്യു X3, വോള്‍വോ XC60 തുടങ്ങിയ വാഹനങ്ങളുമായാണ് Q5 മത്സരിക്കുന്നത്.

മുന്‍ഗാമിയെക്കാള്‍ സ്റ്റൈലിഷാണ് പുതിയ മോഡലിന്റെ വരവ്. ക്രോമിയം ആവരണത്തില്‍ വെര്‍ട്ടിള്‍ സ്ലാറ്റുകള്‍ നല്‍കിയുള്ള സിംഗിള്‍ ഫ്രെയിം ഗ്രില്ലാണ് ഈ വാഹനത്തിന് മസ്‌കുലര്‍ ഭാവം നല്‍കുന്നത്. സ്‌കിഡ് പ്ലേറ്റ്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന വലിപ്പം കുറഞ്ഞ ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, ക്രോമിയം സ്ട്രിപ്പിന്റെ ആവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ്, വലിപ്പമുള്ള ബമ്പര്‍ തുടങ്ങിയവ മുന്‍വശത്തെ മസ്‌കുലര്‍ ഭാവത്തിന് മുതല്‍കൂട്ടാവുന്നുണ്ട്.

Top