ഔഡി ക്യൂ5 ലിമിറ്റഡ് എഡിഷന്‍ ഇന്‍ന്ത്യയില്‍; എക്സ്-ഷോറൂം വില 69.72 ലക്ഷം രൂപ

ഡി ക്യൂ5 ലിമിറ്റഡ് എഡിഷന്‍ ഇന്‍ന്ത്യയില്‍. ഇതിന്റെ എക്സ്-ഷോറൂം വില 69.72 ലക്ഷം രൂപയാണ്. 68.22 ലക്ഷം രൂപയ്ക്ക് വില്‍ക്കുന്ന മോഡലിനേക്കാള്‍ ഏകദേശം 1.50 ലക്ഷം രൂപ കൂടുതലാണ് വരുന്നത്.

ശ്രദ്ധേയമായ മിത്തോസ് ബ്ലാക്ക് കളര്‍ സ്‌കീമും, സ്പോര്‍ട്ടി ബ്ലാക്കും പതിപ്പിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. കറുത്ത ഔഡി ലോഗോ, ബ്ലാക്ക്ഡ്-ഔട്ട് ഫ്രണ്ട് ഗ്രില്‍, റൂഫ് റെയിലുകള്‍ എന്നിവ മറ്റു ടെക്‌നോളജി ട്രിമ്മില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു.

ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഔഡി മോഡലിന് നല്‍കിയിരിക്കുന്നത്. 265 ബിഎച്ച്പിയും 370 എന്‍എം ടോര്‍ക്കും ഇത് ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലൂടെയാണ് പവര്‍ കൈമാറുന്നത്. ഔഡിയുടെ ക്വാട്രോ എഡബ്ല്യുഡി (ഓള്‍-വീല്‍ ഡ്രൈവ്) സിസ്റ്റം, അഡാപ്റ്റീവ് സസ്പെന്‍ഷനും ആറ് ഡ്രൈവിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്ന ഓഡി ഡ്രൈവ് സെലക്റ്റും എസ്യുവിയുടെ സവിശേഷതയാണ്.

 

Top