audi price in 3.4 laks

അറുപതു ലക്ഷത്തിന്റെ പോര്‍ഷെ 5 ലക്ഷത്തിന്. എണ്‍പതു ലക്ഷത്തിന്റെ ബിഎംഡബ്ല്യു 8 ലക്ഷത്തിനും നാല്‍പ്പതു ലക്ഷം രൂപയുടെ ഔഡി 3.4 ലക്ഷം രൂപയ്ക്കും.

പുതിയ വാഹനം സ്വന്തമാക്കാനുള്ള ലോണിന്റെ ഡൗണ്‍പെയ്‌മെന്റിന്റെ പരസ്യമാണിതെന്നു കരുതിയാല്‍ തെറ്റി. ചെന്നൈയില്‍ വെള്ളത്തില്‍ അകപ്പെട്ട പ്രീമിയം വാഹനങ്ങളുടെ വിലയാണിത്. ലക്ഷങ്ങള്‍ വില വരുന്ന ഈ വാഹനങ്ങള്‍ റോഡ് ടാക്‌സ് തുകയ്ക്ക് സ്വന്തമാക്കാം.

വെള്ളം കയറി താറുമാറായ ലക്ഷ്വറി കാറുകള്‍ ഓണ്‍ലൈന്‍ ലേല കമ്പനിയായ കോപാര്‍ട്ട് ഇന്ത്യ ലിമിറ്റഡാണ് ലേലത്തില്‍ വെയ്ക്കുന്നത്. നൂറില്‍ അധികം കാറുകള്‍ തങ്ങളുടെ ശ്രീ പെരുമ്പത്തൂര്‍ യാര്‍ഡിലുണ്ടെന്നാണ് കമ്പനി പറയുന്നത്.

Top