കരുത്തനായി ഔഡിയുടെ രണ്ടാം തലമുറ A5 സീരീസ് ഒരുങ്ങുന്നു

ന്ത്യയില്‍ വീണ്ടും ശക്തമാവാന്‍ ഔഡി വരുന്നു. രണ്ടാം തലമുറയായ A5 തരംഗവുമായാണ് ഇത്തവണ ഔഡി നിരത്തിലിറങ്ങുക.

അരങ്ങേറ്റത്തിനു മുമ്പ് തന്നെ A5 കുടുംബത്തെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ എത്തിച്ചു കഴിഞ്ഞിരിക്കുന്നു.

A5 സ്‌പോര്‍ട്ബാക്ക്, A5 കാബ്രിയോലെ, S5 സ്‌പോര്‍ട്ബാക്ക് മോഡലുകള്‍ അടങ്ങുന്നതാണ് ഔഡി A5 സീരീസ് ഒക്ടോബര്‍ 5ന് ഇന്ത്യയില്‍ അവതരിപ്പിക്കും.

A5 സ്‌പോര്‍ടിന്റെ പെര്‍ഫോര്‍മന്‍സ് പതിപ്പാണ് ഔഡി S5 സ്‌പോര്‍ട്ബാക്ക്. കാര്‍പ്രേമികളുടെ ശ്രദ്ധ കൂടുതലും 2017 ഔഡി ട5 സ്‌പോര്‍ട്ബാക്കിലേക്കാണ്.

പവര്‍ ഡോം ഹൂഡിന്റെയും, വേവ് ഡിസൈന്‍ ഷൗള്‍ഡര്‍ ലൈനിന്റെ പിന്‍ബലത്തില്‍ സ്‌പോര്‍ടി പരിവേഷത്തെ S5 സ്‌പോര്‍ട്ബാക്കിന്റെ എക്സ്റ്റീരിയറില്‍ ദൃശ്യമാക്കാന്‍ ഔഡിക്ക് സാധിച്ചിട്ടുണ്ട്.

audy0355

കൂടാതെ അലൂമിനിയംഒപ്റ്റിക് ഡബിള്‍ ഹൊറിസോണ്ടല്‍ ബ്ലേഡ് ബാറുകളോടെയുള്ള പ്ലാറ്റിനം ഗ്രെയ് സിംഗിള്‍ഫ്രെയിം ഗ്രില്‍, സാറ്റിന്‍ ഫിനിഷ് നേടിയ വിംഗ് മിററുകള്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 3D എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ ട5 സ്‌പോര്‍ട്ബാക്കിന്റെ സവിശേഷതകളാണ്.

എക്സ്റ്റീരിയറിനോട് നീതി പുലര്‍ത്തുന്ന സ്‌പോര്‍ടി ഇന്റീരിയര്‍ തന്നെയാണ് S5 സ്‌പോര്‍ട്ബാക്കില്‍ ഔഡി നല്‍കിയിട്ടുള്ളത്.

റോട്ടറി കണ്‍ട്രോള്‍ഡ് മീഡിയ സിസ്റ്റം, 12 തരത്തില്‍ ക്രമീകരിക്കാവുന്ന പവര്‍ ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിങ്ങനെ തുടങ്ങി ലെഗ്‌റൂമും ഹെഡ്‌റൂമും ഔഡിയുടെ പെര്‍ഫോര്‍മന്‍സ് മോഡലില്‍ ലഭ്യമാണ്.

500 Nm torque, 349 bhp കരുത്തും പരമാവധി ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമാണ് S5 സ്‌പോര്‍ട്ബാക്കിന്റെ മറ്റൊരു സവിശേഷത.

സെല്‍ഫ്‌ലോക്കിംഗ് സെന്റര്‍ ഡിഫറന്‍ഷ്യലിന് ഒപ്പമുള്ള ക്വാട്ട്രോ പെര്‍മനന്റ് ഓള്‍വീല്‍ഡ്രൈവ് സിസ്റ്റവും ഔഡി ട5 സ്‌പോര്‍ട്ബാക്കില്‍ ഇടംപിടിക്കുന്നു.

audy02

8സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ട5 സ്‌പോര്‍ട്ബാക്കിന് 4.7 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയുള്ള മോഡലിന് കംഫോര്‍ട്ട്, ഓട്ടോ, ഡയനാമിക് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളുണ്ട്.

55 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെ പ്രൈസ്ടാഗിലാകാം ഔഡി A5 സ്‌പോര്‍ട്ബാക്ക് അണിനിരക്കുക.എന്നാല്‍ 80 ലക്ഷം രൂപയ്ക്ക് മേലെയാകും ട5 സ്‌പോര്‍ട്ബാക്കിന്റെ പ്രൈസ് ടാഗ്.

Top