ഔഡി ക്ലബ് റിവാർഡ് പ്രോഗ്രാം അവതരിപ്പിച്ച് ഔഡി ഇന്ത്യ

ഡി ഇന്ത്യ ഉപഭോക്താക്കൾക്കായി റിവാർഡ് പ്രോഗ്രാം പ്രഖ്യാപിച്ചു. ‘ഔഡി ക്ലബ് റിവാർഡുകൾ’ എന്ന് പേരിട്ടിരിക്കുന്ന റിവാർഡ് പ്രോഗ്രാം ഔഡി ഇന്ത്യ ഉപഭോക്താക്കൾക്ക് എക്‌സ്‌ക്ലൂസീവ് ആക്‌സസും സെഗ്‌മെന്റ്-ഫസ്റ്റ് അവകാശങ്ങളും ബെസ്‌പോക്ക് അനുഭവങ്ങളും നൽകും. ഔഡി ക്ലബ് റിവാർഡുകൾ നിലവിലുള്ള എല്ലാ ഉടമകൾക്കും പുതിയ ഉപഭോക്താക്കൾക്കും ലഭ്യമാണ്.

“ഇന്ന്, ഞങ്ങളുടെ ഉപഭോക്താക്കൾക്കായി സെഗ്‌മെന്റ്-ഫസ്റ്റ് ലോയൽറ്റി പ്രോഗ്രാം ലോഞ്ച് ചെയ്‍തുകൊണ്ട് മുന്നോട്ട് കൊണ്ടുപോകുകയാണ്. ഔഡി ക്ലബ് റിവാർഡുകൾ അതുല്യമായ അനുഭവങ്ങൾ, ആനുകൂല്യങ്ങൾ, റിവാർഡ് പോയിന്റുകൾ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു. ഔഡി ഇന്ത്യയിൽ, ഉൽപ്പന്നങ്ങൾക്കപ്പുറം ഒരു ജീവിതശൈലി സേവന ദാതാവായി മാറുകയാണ്..” ഈ പദ്ധതിയെക്കുറിച്ച് ഔഡി ഇന്ത്യയുടെ തലവൻ ബൽബീർ സിംഗ് ധില്ലൻ പറഞ്ഞ വാക്കുകളാണിത്.

“ഞങ്ങളുടെ ഉപഭോക്താക്കൾക്കായി ഉടമസ്ഥത അനുഭവം മെച്ചപ്പെടുത്തും, കൂടാതെ ഔഡി ക്ലബ് റിവാർഡ് സെഗ്‌മെന്റ് വഴി പ്രത്യേകാവകാശങ്ങൾക്കൊപ്പം, ആഡംബര ഓട്ടോമൊബൈൽ രാഗത്ത് ഞങ്ങൾ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയാണ്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച ആഡംബര അനുഭവങ്ങൾ പ്രതീക്ഷിക്കാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഔഡി കൺസിയർജ് പോലുള്ള ആകർഷകമായ ജീവിതശൈലി സംരംഭങ്ങളും മൈ ഔഡിയിലെ നിരവധി ജനകീയ കാമ്പെയ്‌നുകളും ഉപയോഗിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓഡി ഇന്ത്യ സേവന മേഖലയിലേക്ക് സ്ഥിരമായ ചുവടുവെപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും കമ്പനി പറയുന്നു. ഔഡി ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് ‘മൈ ഔഡി കണക്ട്’ ആപ്പിൽ ലോഗിൻ ചെയ്‍ത് ഔഡി ക്ലബ് റിവാർഡുകളുടെ ഭാഗമാകാൻ രജിസ്റ്റർ ചെയ്യാന്‍ സാധിക്കും.

Top