ഔഡി ഇ ട്രോണ്‍ ഇന്ത്യന്‍ വിപണിയില്‍

ര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമാണ് ഇ ട്രോണ്‍ എസ്യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു. 99.99 ലക്ഷം രൂപ മുതലുള്ള വിലയിലാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനത്തിന്റെ അത്രയും തന്നെ വീതിയുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഓഡി കാറുകളുടെ മുഖമുദ്രയായ സിംഗിള്‍-പീസ് ഗ്രില്‍, മാട്രിക്‌സ്-എല്‍ഇഡി ഹെഡ്‌ലാംപുകള്‍, വ്യത്യസ്തമായ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് ഓഡി ഇ-ട്രോണിന്റെ സവിശേഷതകള്‍. സ്‌പോര്‍ട്ട്ബാക്ക് മോഡലിന് പിന്‍വശത്ത് താഴേക്ക് ഒഴുകിയിറങ്ങുന്ന വിധമുള്ള കൂപെ ഡിസൈന്‍ ആണ്. കൂടുതല്‍ സ്പോര്‍ട്ടി ലുക്കിനായി ബമ്പറുകള്‍ക്ക് ഡ്യുവല്‍ ടോണ്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സ്റ്റിയറിംഗ് വീലിനായി ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. പ്രോഗ്രസീവ് സ്റ്റിയറിംഗ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, 16-സ്പീക്കര്‍, ബി & ഒ പ്രീമിയം 3 ഡി സൗണ്ട് സിസ്റ്റം, 30-കളര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉയര്‍ന്ന മോഡലുകളില്‍ ഉണ്ട്.

50 ക്വാട്രോ പതിപ്പില്‍ 313 എച്പി പവറും, 540 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന രണ്ട് ആക്‌സലുകളിലും സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക്ക് മോട്ടറുകളാണ്. 71 കിലോവാട്ട് ബാറ്ററിയുള്ള ഈ പതിപ്പിന് ഒരു ഫുള്‍ ചാര്‍ജില്‍ 264-379 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 95 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കുള്ള 55 ക്വാട്രോ പതിപ്പ് 408 എച്ച്പി പവറും, 664 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്നു. 359-484 കിലോമീറ്ററാണ് ഈ പതിപ്പിന്റെ റേഞ്ച്. ഇ-ട്രോണിന്റെ ബാറ്ററി 11 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ച് 8.5 മണിക്കൂറിനുള്ളില്‍ 0-80 ശതമാനവും 150 കിലോവാട്ട് റേറ്റുചെയ്ത ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 30 മിനിറ്റിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഔഡിയുടെ A6, A8L, Q8 വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയര്‍ ആണ് ഇ-ട്രോണിനും. ബ്ലാക്ക്, ബ്ലാക്ക്/ബ്രൗണ്‍, ബ്ലാക്ക്/ബീജ് എന്നിങ്ങനെ 3 ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഇ-ട്രോണ്‍ വാങ്ങാം. 10.1-ഇഞ്ച് എംഎംഐ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണങ്ങള്‍.

അതേസമയം, ഇന്ത്യയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ച് തങ്ങളുടെ പങ്കാളിത്തം ശക്തമാക്കാനാണ് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിലൂടെ 2025 ഓടെ തങ്ങളുടെ വില്‍പ്പനയുടെ 15 ശതമാനവും ഇലക്ട്രിക് വാഹന വിഭാഗത്തില്‍നിന്നുണ്ടാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച മൂന്നാമത്തെ ആഡംബര കാര്‍ നിര്‍മാതാക്കളാണ് ഔഡി. മേഴ്‌സിഡസ് ഇക്യുസി, ജാഗ്വാര്‍ ഐ-പേസ് എന്നിവയാണ് ആഡംബര കാര്‍ വിഭാഗത്തിലെ ഇന്ത്യയിലെ ഇവികള്‍.

 

Top