ഇട്രോണ്‍ ഇലക്ട്രിക് എസ്.യു.വിയെ ഔഡി അവതരിപ്പിച്ചു ; വില 66.92 ലക്ഷം രൂപ

ട്രോണ്‍ ഇലക്ട്രിക് എസ്.യു.വി ഔഡിയെ കമ്പനി അവതരിപ്പിച്ചു. ഈ മാസം അവസാനത്തോടെയാണ് ഇട്രോണ്‍ യൂറോപ്യന്‍ വിപണിയിലെത്തുന്നത്. 79,000 യൂറോയാണ് (66.92 ലക്ഷം രൂപ) ഇട്രോണിന്റെ വില. 2019 അവസാനത്തോടെ ഇട്രോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആക്ടീവ് ഫ്‌ളാപ്പ്‌സോടുകൂടിയ ഒക്ടഗണല്‍ ഗ്രില്‍ ആണ് ഇട്രോണിന് നല്‍കിയിരിക്കുന്നത്. 95kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇട്രോണിന്റെ ശക്തി സ്രോതസ്. മുന്നിലുള്ള 125 kW മോട്ടോറും പിന്നിലുള്ള 140 kW മോട്ടോറുകൂടി ചേര്‍ന്ന് 355 ബിഎച്ച്പി പവറും 561 എന്‍എം ടോര്‍ക്കുമേകും. അതേസമയം ബൂസ്റ്റ് മോഡില്‍ 408 ബിഎച്ച്പി പവറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

5 സീറ്റര്‍ ഇട്രോണിന് ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം പിന്നിടാനും ഇട്രോണിന് സാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത. 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ബുസ്റ്റ് മോഡില്‍ ഈ വേഗത്തിലെത്താന്‍ 5.7 സെക്കന്‍ഡ് മതി. 660 ലിറ്റര്‍ ലഗേജ് സ്‌പേസ് പിന്നിലുണ്ട്. ഫോക്‌സ്‌വാഗണ്‍ വിഷന്‍ ഇകണ്‍സെപ്റ്റിന് സമാനമായി ഇട്രോണിനും കണ്ണാടികളില്ല. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകു.

Top