കോവിഡിനോട് പൊരുതി സൗദി അറേബ്യ : രാജ്യത്തെ കോവിഡ് മരണ നിരക്ക് 1.5 ശതമാനം

റിയാദ് ;സൗദി അറേബ്യയില്‍ ഇന്ന് 399 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ആശ്വാസമുണർത്തി 426 രോഗികള്‍ക്ക് ഇന്ന് സുഖം പ്രാപിച്ചു എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. രാജ്യത്ത്  മരണനിരക്ക് 1.5 ശതമാനമായി തന്നെ തുടരുകയാണ്. മദീനയിൽ ആണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്. അറാർ, അൽജുവ എന്നിവിടങ്ങളിൽ ആണ് കുറവ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ ഇപ്പോൾ 5329 ആണ്.

Top