ഔഡി A4, Q7 എസ്‌യുവി ലൈഫ്സ്‌റ്റൈല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

A4 സെഡാന്‍ Q7 എസ്യുവി മോഡലുകളുടെ ലൈഫ്സ്‌റ്റൈല്‍ എഡിഷനുമായി ഔഡി. 43.09 ലക്ഷം രൂപ വിലയിലാണ് ഔഡി A4 ലൈഫ്സ്‌റ്റൈല്‍ എഡിഷന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 75.82 ലക്ഷം രൂപയാണ് Q7 ലൈഫ്സ്‌റ്റൈല്‍ എഡിഷന് വില.

പിന്‍നിര യാത്രക്കാര്‍ക്കായി 10 ഇഞ്ച് വലുപ്പമുള്ള ഇരട്ട സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ് സംവിധാനമാണ് ലൈഫ്സ്‌റ്റൈല്‍ എഡിഷന്‍ ഫീച്ചറുകളില്‍ മുഖ്യാകര്‍ഷണായി പറയേണ്ടത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി ഓപ്ഷന്‍ എന്റര്‍ടെയ്ന്‍മെന്റ് സംവിധാനം കാഴ്ച്ചവെക്കും.

ഔഡി ലോഗോ തെളിയുന്ന ലോഗോ തെളിയുന്ന എന്‍ട്രി ലൈറ്റുകള്‍ ഇരു കാറുകള്‍ക്കുമുണ്ട്. ഇലക്ട്രിക്ക് കോഫി മേക്കര്‍ യൂണിറ്റും കൂള്‍ ബോക്സുമാണ് പുതിയ Q7 ലൈഫ്സ്‌റ്റൈല്‍ എഡിഷനിലെ അധിക ഫീച്ചറുകള്‍. പെട്രോള്‍ പതിപ്പില്‍ മാത്രമേ A4, Q7 ലൈഫ്റ്റ് എഡിഷന്‍ വില്‍പ്പനയ്ക്ക് വരികയുള്ളൂ. 1.4 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിന്‍ ഔഡി A4 -ല്‍ തുടിക്കും. എഞ്ചിന് 150 bhp കരുത്ത് സൃഷ്ടിക്കാന്‍ ശേഷിയുണ്ട്.

ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. ഇതേസമയം, ഔഡി Q7 -ലെ 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 252 bhp കരുത്തു സൃഷ്ടിക്കാനാവും. എട്ടു സ്പീഡാണ് കാറിലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്.

Top