അഞ്ച് ലക്ഷം രൂപ വിലക്കുറവില്‍ A3 സെഡാനെ അണിനിരത്തി ഔഡി

ന്ത്യന്‍ വിപണിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച് A3 സെഡാനെ സ്പെഷല്‍ പ്രൈസ് ടാഗില്‍ അണിനിരത്തി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി. സെഡാന്റെ എല്ലാ വകഭേദങ്ങള്‍ക്കും വില കുറച്ചു. അഞ്ച് ലക്ഷം രൂപ വരെ വിലക്കുറവാണ് A3 സെഡാന് കമ്പനി നല്‍കുന്നത്.

28,99,000 രൂപയെന്ന പ്രാരംഭ വിലയിലായിരിക്കും ഔഡി A3 സെഡാന്‍ ലഭ്യമാവുക. സെഡാന്റെ 35 TFSI പ്രീമിയം പ്ലസ് വകഭേദം 28.99 ലക്ഷം രൂപയ്ക്കും 35 TFSI ടെക്നോളജി 30.39 ലക്ഷം രൂപയ്ക്കും 35 TDI പ്രീമിയം പ്ലസ് 29.99 ലക്ഷം രൂപയ്ക്കും 35 TDI ടെക്നോളജി 31.99 ലക്ഷം രൂപയ്ക്കും ലഭിക്കും.

പാനരോമിക് സണ്‍റൂഫ്, വയര്‍ലെസ്സ് ചാര്‍ജിംഗോടെയുള്ള ഔഡി ഫോണ്‍ ബോക്സ് സംവിധാനം, റിയര്‍ വെന്റുകളോടെയുള്ള ഇരട്ട സോണ്‍ എയര്‍ കണ്ടീഷനിങ് എന്നിവയാണ് a3 സെഡാന്റെ പ്രധാന സവിശേഷതകള്‍.

പെട്രോള്‍, ഡിസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ സെഡാന്‍ ലഭ്യമാണ്. സെഡാനിലെ 1.4 ലിറ്റര്‍ RFSI പെട്രോള്‍ എഞ്ചിന്‍ 147.9 bhp കരുത്തും 250 Nm torque ഉം പരമാവധി കുറിക്കുന്നതാണ്. ഏഴ് സ്പീഡാണ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ്. മറുഭാഗത്ത് 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാവട്ടെ 141 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സാണ് A3 ഡീസല്‍ പതിപ്പിലുള്ളത്.

Top