Audi A3 introduced in india

ഡിയുടെ ജനപ്രിയ മോഡലുകളിലൊന്നായ A3 സെഡാന്റെ പരിഷ്‌കരിച്ച മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

ഇന്ത്യയില്‍ ഈ വര്‍ഷം ഓഡി പുറത്തിറക്കുന്ന അഞ്ചാമത്തെ മോഡലാണ് പുതിയ A3. കൂടുതല്‍ കാര്യക്ഷമമായ എഞ്ചിനും പുതുതായി രൂപകല്പന ചെയ്ത ഹെഡ്‌ലൈറ്റുകളും ടെയില്‍ലൈറ്റുകളുമാണ് പുത്തന്‍ A3യുടെ പ്രധാന പ്രത്യേകതകള്‍.

പെട്രോള്‍ ബേസ് മോഡലിന് 30.50 ലക്ഷവും ഡീസല്‍ ബേസ് മോഡലിന് 32.30 ലക്ഷവുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

143 എച്ച്പി കരുത്തേകുന്ന 2.0 ലിറ്ററിന്റെ ഫോര്‍ സിലിന്‍ഡര്‍ TDI ഡീസല്‍ എഞ്ചിനും 150 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ TFSI പെട്രോള്‍ എഞ്ചിനുമാണ് പുതിയ ഓഡി A3യെ മുന്നോട്ടു നയിക്കുക.

ഏഴ് സ്പീഡ് എസ്‌ട്രോണിക്ക് ട്രാന്‍സ്മിഷനാണ് പെട്രോള്‍ പതിപ്പില്‍. 6 സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷന്‍ ഡീസല്‍ പതിപ്പിലും നല്‍കി. ഇന്റലിജന്റ് എഞ്ചിനും സിലിന്‍ഡര്‍ ഓണ്‍ ഡിമാന്‍ഡ് കാര്യക്ഷമതാ സാങ്കേതികവിദ്യ എന്നിവ പെട്രോള്‍ പതിപ്പിലുണ്ട്.

Top