ആറ്റുകാല്‍ പൊങ്കാല ഇന്ന്; വ്രതശുദ്ധിയുടെ നിറവില്‍ ഭക്തജനങ്ങള്‍

തിരുവനന്തപുരം : ആറ്റുകാല്‍ അമ്മക്ക് ഇന്ന് പൊങ്കാല. നഗരത്തിന്റെ പല ഭാഗങ്ങളിലായി പൊങ്കാലയര്‍പ്പിക്കാനെത്തിയവര്‍ നിരന്നു കഴിഞ്ഞു.

പത്തേകാലിന് പണ്ടാരയടുപ്പില്‍ ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്ക് കൈമാറുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക. തുടര്‍ന്ന് ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലും ദീപം തെളിയിക്കും.

40 ലക്ഷത്തോളം സ്ത്രീകള്‍ ഇത്തവണ പൊങ്കാലയ്‌ക്കെത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.

പൊങ്കാലയോടനുബന്ധിച്ച് തിരുവനതപുരത്ത് പല പ്രധാന ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 3800 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.1600 ഓളം വനിതാ പൊലീസുകാരെയും നിയോഗിച്ചു. കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Top