ആറ്റുകാല്‍ പൊങ്കാല നാളെ; ഭക്തര്‍ വീടുകളില്‍ പൊങ്കാലയിടും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കൊല്ലത്തിന് സമാനമായി ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തര്‍ക്ക് വീടുകളില്‍ ഈ സമയത്ത് പൊങ്കാലയിടാം.

പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇത്തവണ ക്ഷേത്രത്തില്‍ നിന്നും പൂജാരിരെയും നിയോഗിക്കില്ല. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല.

 

 

Top