അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ക്വാറന്റീനില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഓഫീസില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ക്വാറന്റീനില്‍ പോയത്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു. അദ്ദേഹം ഹാജരാകേണ്ട കേസുകള്‍ മാറ്റിവെയ്ക്കണമെന്നും എസ്.വി. രാജു കോടതിയില്‍ ആവശ്യപ്പെട്ടു.

Top