മാധ്യമവിചാരണയ്‌ക്കെതിരെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍

ഡല്‍ഹി: മാധ്യമ വിചാരണക്കെതിരെ സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. കോടതി കേസുകള്‍ പരിഗണിക്കുമ്പോള്‍ ആ വിഷയത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ വരുന്നവെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഒരു ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ചാനല്‍ കുറ്റാരോപിത വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭാഷണങ്ങള്‍ സംപ്രേഷണം ചെയ്തതും, റഫാല്‍ പരിഗണിക്കുന്ന ദിവസം രേഖകളടക്കം പത്രത്തില്‍ വന്നതും കെ കെ വേണുഗോപാല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയായിരുന്നു ഈ വാദപ്രതിവാദങ്ങള്‍.

Top