വിവാഹിതരായ അഭിനേത്രികളോടുള്ള മനോഭാവം മാറണം ; സോനം കപൂർ

Sonam Kapoor

വിവാഹിതരായ നടിമാരോടുള്ള മനോഭാവത്തിൽ മാറ്റം വരണമെന്ന് ബോളിവുഡ് താരം സോനം കപൂർ.ഹിന്ദി സിനിമയിൽ ഇത്തരത്തിലുള്ള മാറ്റം ഉണ്ടാകുന്നുണ്ടെന്നും അതിന് ഉദാഹരണമാണ് വിവാഹത്തിന് ശേഷം കരീന കപൂർ, റാണി മുഖർജി, അനുഷ്ക ശർമ്മ തുടങ്ങിയവർ അഭിനയരംഗത്ത് തിരികെയെത്തിയതെന്നും സോനം വ്യക്തമാക്കി.

സോനം കപൂർ വിവാഹതിയാകാൻ പോകുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് എത്തിയിരുന്നു. അതിന് പുറമെയാണ് തന്റെ അഭിപ്രായം താരം അറിയിച്ചിരിക്കുന്നത്.

നർഗീസ്, വഹീദാ റഹ്മാൻ, ഷർമ്മിള ടാഗോർ, ഡിംപിൾ കപാഡിയ, മാധുരി ദീക്ഷിത്, കജോൽ, കരീന കപൂർ എന്നിവരെയെല്ലാം നിങ്ങൾ വിവാഹത്തിന് ശേഷവും ഇഷ്ടപെടുന്നുണ്ട്. അവരെ നിർമ്മാതാക്കളും, സഹ പ്രവർത്തകരും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ എല്ലാ ബിസിനസ്സിലും എതിർപ്പുകൾ പ്രകടിപ്പിക്കുന്ന ചിലർ ഉണ്ട്. അതിനാൽ നമ്മൾ അധ്വാനിക്കണം അപ്പോൾ മാറ്റങ്ങൾ വരുമെന്നും സോനം പറഞ്ഞു.

അക്ഷയ്കുമാറിനൊപ്പമുള്ള പാഡ് മാൻ , കരീന കപൂറിനൊപ്പമുള്ള ‘ വീര ദ വെഡ്ഡിങ്ങ് ‘ എന്നിവയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ. ഇരു ചിത്രത്തിലും വിത്യസ്തമായ കഥാപാത്രങ്ങളെയാണ് സോനം കപൂർ അവതരിപ്പിക്കുന്നത്.

Top