അരയില്‍ ചാക്ക് കെട്ടിവച്ച നിലയില്‍ മൃതദേഹം; ദുരൂഹത

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കടത്തുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ചിറമൂല ലക്ഷ്മിവിള വീട്ടില്‍ സതീശനെയാണ് (59) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ അവനവന്‍ചേരി മുള്ളിയന്‍ കടവിന് സമീപത്തെ പുഴയിലാണ് അരയില്‍ ചാക്ക് കെട്ടിവച്ച നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ആറ്റിങ്ങല്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് സതീശനെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു.

Top