വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; പുതിയ മുന്നറിയിപ്പുമായി എംവിഡി

വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിൽ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന മോട്ടോർ വെഹിക്കിള്‍ ഡിപാർട്മെന്‍റ്. പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാൽ മാത്രമേ വാഹന സംബന്ധമായ സർവ്വീസിനും ടാക്സ്, പിഴ എന്നിവ അടയ്ക്കാന്‍ കഴിയുകയുള്ളൂവെന്ന് എംവിഡി മുന്നറിയിപ്പ് നൽകി.

ഇതേക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ എംവിഡി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.ലിങ്കിൽ കയറി നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്ത് താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോകണം. വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും അതിൽ താഴെ ഭാഗത്ത് മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് ആവശ്യമായ ഡീറ്റെയിൽസ് എന്റർ ചെയ്താൽ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്‍റെ ഡീറ്റെയിൽസിനോട് കൂടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഈ window യിൽ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം enter ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഒരു പക്ഷേ ഇതുവഴി അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് ആവശ്യപ്പെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവുകയും ആയതിൻ്റെ പ്രിൻറ് എടുക്കുകയും ചെയ്യുക. തുടർന്ന് അതിൽ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള ഒരു അപേക്ഷയും മൂന്നാമത്തേത് ഫോൺ നമ്പർ ഉള്ള ആധാർ അല്ലെങ്കിൽ ഈ ആധാറിന്റെ പകർപ്പ്. ഈ നാല് ഡോക്ക്യുമെൻ്റുകളും കൂടി പ്രിന്റ് എടുത്ത് ഫൈനൽ സബ്മിഷൻ ചെയ്ത് അതാത് ആർ ടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

Top