ബേലൂർ മഖ്നയെ വെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും; കർണാടക സംഘം ദൗത്യത്തിനൊപ്പം ചേരും

കൽപ്പറ്റ : ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കർണാടകത്തിൽ നിന്ന് എത്തിയ സംഘവും ദൗത്യത്തിനൊപ്പം ചേരും. ഒടുവിലത്തെ സിഗ്നൽ പ്രകാരം പനവല്ലി മേഖലയ്ക്ക് അടുത്താണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി. മോഴയുടെ സഞ്ചാര വേഗവും ദൗത്യത്തെ തളർത്തുന്നുണ്ട്. അതിരാവിലെ റോഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ നീക്കം.

പടമലയിൽ ഒരാളെ കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് പോയ ആനയെ പിടികൂടാൻ വനംവകുപ്പ് ദിവസങ്ങളായി ശ്രമം നടത്തുകയാണ്. ഉൾവനത്തിലേക്ക് കടന്ന ആനയെ ട്രേസ് ചെയ്തെങ്കിലും മയക്ക് വെടിവയ്ക്കാനുള്ള അനൂകൂല സാഹചര്യം ലഭിച്ചിരുന്നില്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനപാലകരും റവന്യു അധികൃതരും അറിയിച്ചു.

ബേലൂര്‍ മഗ്നയുടെ സഞ്ചാരം മറ്റൊരു മോഴയാനക്കൊപ്പമാണ്. ഇവ വേഗത്തില്‍ സഞ്ചരിക്കുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ആനയെ മയക്കുവെടിവെക്കാൻ ശ്രമിച്ചതോടെ മോഴയാന വനംവകുപ്പ് ദൗത്യ സംഘത്തിന് നേരെ കഴിഞ്ഞ ദിവസം തിരിഞ്ഞിരുഞ്ഞു. വെടിയുതിര്‍ത്തു ശബ്ദമുണ്ടാക്കിയാണ് മോഴയെ സംഘം തുരത്തിയത്.

Top