വ്യോമ താവളത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം; യുവാവിനെ വെടിവച്ചു വീഴ്ത്തി

Shot dead

ഗാസിയാബാദ്: ഹിന്‍ഡന്‍ വ്യോമസേനാ താവളത്തിലേക്ക് അതിക്രമിച്ച കടക്കാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ചുവീഴ്ത്തി.

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് സ്വദേശിയായ സുജീത്ത്(25) ആണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് സംഭവം. അതീവ സുരക്ഷയുള്ള വ്യോമ താവളത്തിന്റെ മതില്‍ ചാടി കടന്നു അകത്തേക്ക് പ്രവേശിക്കാനാണ് ഇയാള്‍ ശ്രമിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിച്ചതിനെ തുടര്‍ന്നു കാലിന് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുജീത്തിന് ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.

പത്താന്‍കോട്ട് വ്യോമത്താവളത്തിലുണ്ടായതിന് സമാനമായ ഭീക്രമണത്തിന് സാധ്യതയുണ്ടെന്ന സുരക്ഷാ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് സംഭവം.

ഹിന്‍ഡന്‍ വ്യോമ താവളം ആക്രമിക്കാന്‍ ഭീകരര്‍ ലക്ഷ്യമിടുന്നുണ്ടെന്ന്് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.

Top