പന്ത്രാണ്ടുകാരിക്ക് പീഡന ശ്രമം

റേലി : പന്ത്രണ്ടുകാരിയെ എട്ടാം ക്ലാസ് വിദ്യാർഥി പീഡിപ്പിക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് 14കാരനായ ആൺകുട്ടിയുടെ കുടുംബത്തിലെ മൂന്നുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീട്ടിനുള്ളിൽനിന്ന് പെൺകുട്ടിയുടെ നിലവിളിയാണ് കേട്ടതെന്ന് അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മകളെ 14വയസ്സുകാരൻ പീഡിപ്പിക്കാൻ ശ്രമിക്കുന്നതാണു വീട്ടിൽ കയറിയപ്പോൾ അമ്മ കണ്ടത്.അമ്മയെ കണ്ടയുടനെ ഇരുവരെയും കത്തികൊണ്ട് ആക്രമിച്ചിട്ട് 14 വയസ്സുകാരൻ‌ ഓടിപ്പോയി.

Top