പെയിന്റടിച്ച സ്വര്‍ണം കടത്താന്‍ ശ്രമം; യാത്രക്കാരി പിടിയില്‍

കൊച്ചി: പെയിന്റടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയില്‍. ഷാര്‍ജയില്‍നിന്നെത്തിയ ചെന്നൈ സ്വദേശിനിയില്‍നിന്ന് 437.35 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ യുവതി കസ്റ്റഡിയിലാണ്. ഏതാണ്ട് 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.

ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് ചെന്നൈ സ്വദേശിനി കൊച്ചിയില്‍ എത്തിയത്. അതിനുശേഷം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പെയിന്റടിച്ച നിലയിലുള്ള സ്വര്‍ണം കണ്ടെടുത്തത്.

 

Top