തൃശൂരില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; അന്വേഷണം ആരംഭിച്ചു

തൃശൂർ: തൃശൂരില്‍ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ചക്ക് ശ്രമം. തിരൂര്‍ കോലഴിയിലെ കാനറാ ബാങ്ക് എ ടി എം ആണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തുറക്കാന്‍ ശ്രമിച്ചത്. മോഷണത്തിന് ഉപയോഗിച്ച ഗ്യാസ് കട്ടര്‍ സമീപത്തെ കാനയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

ഇന്ന് രാവിലെ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ വന്നവരാണ് മോഷണ ശ്രമം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഈ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ വരെ കനത്ത മഴയായിരുന്നു ഇതിനിടയിലാകും മോഷണ ശ്രമം നടന്നെതെന്നാണ് പോലീസ് സംശയിക്കുന്നത്.

വിയ്യൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. എടിഎമ്മിലേയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

 

 

Top