കൊലപാതകശ്രമം; രണ്ട് പേര്‍ പൊലീസ് പിടിയില്‍

കൊല്ലം: കൊലപാതകം നടത്താൻ ശ്രമിച്ച രണ്ട് പേരെ ശാസ്ത്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ സ്വദേശിയായ ബിജുകുമാറിനെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് പടിഞ്ഞാറേ കല്ലട കുളത്തൂര്‍ സ്വദേശി ആനന്ദ് ജയന്‍(24), വിളന്തറ സ്വദേശി ജോബിന്‍(23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് പതിമൂന്നിന് രാത്രി പത്ത് മണിയോടു കൂടി ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ബിജുകുമാറിനെ തടഞ്ഞ് നിര്‍ത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിജുകുമാര്‍ നിലവില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Top