വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമം; കായികാധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. കുറ്റിച്ചല്‍ പരുത്തിപ്പള്ളി സ്‌കൂളിലെ അധ്യാപകന്‍ ചന്ദ്രദേവ് ആണ് അറസ്റ്റിലായത്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് ലോഡ്ജില്‍ വിളിച്ച് വരുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നെയ്യാര്‍ ഡാം പൊലീസ് കേസെടുത്തത്. ആറ്റിങ്ങലില്‍ നിന്നാണ് ചന്ദ്ര ദേവിനെ അറസ്റ്റ് ചെയ്തത്.

നേരത്തെ പാങ്ങോട് പൊലീസും ഇയാള്‍ക്കെതിരെ സമാന സംഭവത്തില്‍ കേസെടുത്തിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു കേസ്.

Top