കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡനശ്രമം; നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിക്കു നേരെ പീഡനശ്രമം. ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ 22കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. വീട്ടില്‍ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് എത്തിയ സംഘം കയ്യും കാലും കെട്ടിയിട്ട് ഉപ്രദവിക്കുകയായിരുന്നു. കല്ലമ്പലം മുത്താനയില്‍ ഇന്നലെ രാവിലെ ഒന്‍പതരയ്ക്കാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്.

കുളിക്കാനും തുണി അലക്കാനുമായി തൊട്ടടുത്ത കുളമുള്ള ബന്ധുവീട്ടില്‍ യുവതി എല്ലാദിവസവും പോകാറുണ്ട്. ബന്ധുവീട്ടിലുള്ളവര്‍ ജോലിക്ക് പോയതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ എത്തി മടങ്ങി കുറച്ച് സമയത്തിന് ശേഷം നാലുപേര്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

കയ്യും കാലും കെട്ടിയ ശേഷം വായില്‍ ഷാള്‍ തിരുകിക്കയറ്റി യുവതിയെ അക്രമികള്‍ ഉപ്രദവിച്ചു. ഇതിനിടെ, ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടപ്പെട്ടമായതോടെ സംഘം ഓടി രക്ഷപ്പെട്ടതായാണ് വിവരം. യുവതി മടങ്ങിയെത്താതിനെ തുടര്‍ന്ന് അമ്മ ബന്ധുവീട്ടിലെത്തിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്.

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികില്‍സ നല്‍കിയ ശേഷം വിദഗ്ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സ്ഥലത്ത് കറങ്ങിനടന്ന നാലുപേരെ കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

 

Top