‘പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമം’- വി.ഡി സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷ സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നിയമസഭയില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിന് മന്ത്രിമാരും ഭരണപക്ഷ എം.എല്‍.എമാരുമാണ് നേതൃത്വം നല്‍കിയത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മന്ത്രിമാര്‍ വിളിച്ചതെന്നും സതീശന്‍ പറഞ്ഞു.

നിയമസഭക്കുള്ളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത നീക്കമാണ് ഭരണപക്ഷം നടത്തിയത്. ഈ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സഭാ നടപടികള്‍ സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. ഓഫിസ് ആക്രമണത്തെ പേരിന് അപലപിക്കുകയും പ്രതികളെ സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍. സംഘ്പരിവാറിനെക്കാള്‍ വലിയ ഗാന്ധിഘാതകരായി സി.പി.എം മാറി.

മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്. മന്ത്രി വീണ ജോര്‍ജിന്‍റെ സ്റ്റാഫില്‍പ്പെട്ട ആളുടെ നേതൃത്വത്തിലാണ് ഓഫിസ് അടിച്ചു തകര്‍ത്തത്. മന്ത്രിയുടെ സ്റ്റാഫില്‍പ്പെട്ടയാളെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top