കേരളത്തില്‍ മാരക വര്‍ഗീയത പടര്‍ത്താന്‍ ശ്രമം; സ്പീക്കര്‍

തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയത പടര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് സ്പീക്കര്‍ എം ബി രാജേഷ്. രാജ്യത്താകെ വകഭേദം വന്ന വര്‍ഗീയ വൈറസുകള്‍ ഉണ്ട്. മാരകമായ വര്‍ഗീയ വൈറസ് അതിന്റെ വ്യാപനം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ വൈറസിന് എതിരായി പ്രവര്‍ത്തിക്കണം. അതിന് ഫലപ്രദമായ വാക്സിന്‍ ഗുരു ദര്‍ശനമാണ്, ഗുരു ചിന്തകളാണ് എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും എം ബി രാജേഷ് പ്രതികരിച്ചു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സ്പീക്കര്‍  നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു തരത്തിലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇത് കേരളത്തിന്റെ സാമുദായിക ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും സഹവര്‍ത്തിത്വത്തിനും പോറല്‍ ഏല്‍പ്പിക്കുന്നതാണ്. വലിയ ആഘാതം ഉണ്ടാകും. ഇങ്ങനെ ആരു പറഞ്ഞാലും അതിന്റെയൊക്കെ പ്രചാരകര്‍ ആകരുതെന്നും സ്പീക്കര്‍ പറഞ്ഞു.

 

Top