48 ലക്ഷം രൂപ വില വരുന്ന പാന്‍ മസാല കടത്താന്‍ ശ്രമം; പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: 48 ലക്ഷം രൂപ വില വരുന്ന പാന്‍ മസാല കടത്താന്‍ ശ്രമിച്ച മൂന്നു പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. മെയ് 20ന് വില്‍സണ്‍ ഗാര്‍ഡനിലെ ഗോഡൗണില്‍ നിന്ന് റൈച്ചൂരിലെ സിന്ദഗിയിലേക്ക് 48 ലക്ഷം രൂപയുടെ പാന്‍ മസാലയുമായി യാത്ര ചെയ്യുകയായിരുന്ന ട്രക്കാണ് കടത്താന്‍ ശ്രമിച്ചത്.

മൈസൂര്‍ റോഡിലെ നയന്ദഹള്ളിയിലേക്കുള്ള യാത്രാമധ്യേ ഓട്ടോയില്‍ വന്ന പ്രതികള്‍ ട്രക്ക് ഡ്രൈവറെ തടഞ്ഞ് അവരുടെ വാഹനത്തിന് അപകടമുണ്ടായതായി പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ ട്രക്ക് ഡ്രൈവറെ കടത്തിക്കൊണ്ടു പോകുകയായിരുന്നു.

പ്രതികളില്‍ നിന്നും രക്ഷപ്പെട്ട ഡ്രൈവര്‍ സുഹൃത്തുക്കളെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തതിയ സുഹൃത്തുക്കള്‍ 48 ലക്ഷം രൂപയുടെ പാന്‍ മസാലയും വാഹനവും കടത്തിയതായി മനസിലാക്കുകയും തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

ചാന്‍ഡെലറൗട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം കോട്ടണ്‍പേറ്റിന് സമീപം ഉപേക്ഷിച്ച് പ്രതികള്‍ കടന്നതായി കണ്ടെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

 

Top